കുവൈത്ത് സിറ്റി: പാസ്പോർട്ട് സേവനങ്ങൾക്ക് ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ ഫീസ് വർദ്ധന പിൻവലിക്കണമെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വിലക്കയറ്റവും വിമാന യാത്രാ നിരക്കിലെ വർദ്ധനവും പ്രവാസികളുടെ ജീവിത സാഹചര്യത്തെ ഇതിനകം തന്നെ ദു:സ്സഹമാക്കിയിട്ടുണ്ട്.
പാസ്പോർട്ട് സേവനങ്ങൾക്ക് കൂടി കൂടുതൽ പണം ചെലവഴിക്കേണ്ടി വരുന്നത് ഏറെ പ്രയാസകരമാണ് – കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് നാസർ അൽ മഷ്ഹൂർ തങ്ങൾ, ആക്ടിംഗ് ജനറൽ സെക്രട്ടറി മുജീബ് മൂടാൽ, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.





More Stories
നിയമലംഘകർക്കെതിരെ സുരക്ഷ പരിശോധന ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ; വ്യാപക പരിശോധനയിൽ നിരവധി പേർ പിടിയിൽ
പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം; ഓൺലൈൻ വിൽപ്പനയ്ക്കും പരസ്യങ്ങൾക്കും പൂർണ്ണ നിരോധനം
80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫീനിക്സ് ബാഡ്മിന്റൺ സ്ട്രൈക്കേഴ്സും റെഗ് ട്രെയിനിംഗ് സെന്ററും ചേർന്ന് ബി.എൽ.എസ്, ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു