കുവൈത്ത് സിറ്റി : ജനപ്രിയ നേതാക്കളുടെ സാനിധ്യം കൊണ്ട് കുവൈത്തിനെ ഇളക്കിമറിച്ച് കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. അബ്ബാസിയ ഇന്റെഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ സി.എച്ച് നഗറിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ അധ്യക്ഷൻ എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികൾ ആയി എത്തിയ വടകര എം.പി ഷാഫി പറമ്പിൽ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ സാനിധ്യം സമ്മേളനത്തെ ജനനിബിഡമാക്കി. പിണറായി സർക്കാരിന്റെ ഭരണ പരാജയങ്ങൾ എടുത്തു പറഞ്ഞ നേതാക്കന്മാർ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടി അധികാരത്തിൽ തിരിച്ചുവരുമെന്ന ശുഭാപ്തി വിശ്വാസവും പ്രകടിപ്പിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത് ഒഐസിസി പ്രസിഡന്റ് സാമൂവൽ കാട്ടൂകാലീക്കൽ എന്നിവർ ആശംസകൾ നേർന്നു. നാട്ടിൽ നിന്ന് എത്തിയ നേതാക്കൾക്ക് ജില്ലാ ഭാരവാഹികൾ ആയ അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, ഇസ്മായിൽ സൺഷൈൻ, വി.പി അബ്ദുള്ള എന്നിവർ ബിഷ്ത് അണിയിച്ചു.
. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ സപ്ലിമെന്റ് വൈസ് പ്രസിഡന്റ് അലി അക്‌ബറിന് നൽകി റസാക്ക്മാസ്റ്റർ പ്രകാശനം ചെയ്തു. സെക്രട്ടറി സാദിഖ് ടി.വി വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും യൂസുഫ് പൂനത്ത് ആദ്യ ഫണ്ട് കൈമാറ്റവും നടത്തി.
പ്രധാന സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ Dr. റംഷാദ്, മൻസൂർ ചൂരി, ഹമീദ് പേരാമ്പ്ര, ഷാഹിൽ, അയ്യൂബ് കച്ചേരി, ക്വാളിറ്റി മുസ്തഫ, മുഹമ്മദലി, ആബിദ്, എന്നിവർ ഉപഹാരങ്ങൾ ഏറ്റു വാങ്ങി. കുവൈത്ത് കെഎംസിസി ഉപദേശ സമിതി നേതാക്കൻമാരായ ടി.ടി സലീം, ബഷീർ ബാത്ത, സിദ്ദീഖ് വലിയകത്ത്, വനിതാ വിംഗ് ഭാരവാഹികൾ ആയ Dr. സഹീമ മുഹമ്മദ്, ഫസീല ഫൈസൽ, ഫാത്തിമ അബ്ദുൽ അസീസ് ഒഐസിസി നേതാവ് ശംസുദ്ധീൻ കുക്കു, എന്നിവർ സന്നിഹിതരായിരുന്നു. .
സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ക്വിസ് മത്സരത്തിൽ മുസമ്മിൽ ഒന്നാം സ്ഥാനം നേടി . നേരത്ത്തെ നടത്തിയ മെഹന്തി മത്സരത്തിലെയും സ്പീക്ക്-അപ്പ് പ്രസംഗ മത്സരത്തിലെയും വിജയികൾക്ക് സമ്മാനവും പരിപാടിയിൽ വെച്ച് നൽകി. മുഹമ്മദ് താഹയുടെ ഖിറാഅതോടെ തുടങ്ങിയ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും വൈസ് പ്രസിഡന്റ് കോയ വളപ്പിൽ നന്ദിയും പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ശാഹുൽ ബേയ്പ്പൂർ, ഇസ്മായിൽ വള്ളിയോത്. റഷീദ് ഉള്ളിയേരി നേതൃത്വം നൽകി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല