സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് കുവൈറ്റ് ഫയർ ഫോഴ്സ് സുബ്ഹാൻ പ്രദേശത്തെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഫയർ സുരക്ഷ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതായി ഇവിടെയുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്തിയപ്പോൾ കണ്ടെത്തി.
അധികൃതർ നടത്തിയ പരിശോധനയിൽ ഫയർ എക്സിറ്റുകൾ തടഞ്ഞിരിക്കുന്നതും, ഫയർ അലാറം സിസ്റ്റം പ്രവർത്തിക്കാതിരിക്കുന്നതും, വൈദ്യുതി വയറിംഗിൽ പ്രശ്നങ്ങളുണ്ടെന്നും വെളിപ്പെടുത്തി. ഇത്തരം ലംഘനങ്ങൾ ഗുരുതരമായ അപകടസാധ്യത ഉണ്ടാക്കുമെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി . ലൈസൻസ് റദ്ദാക്കലും ഉയർന്ന പിഴയും ഈ നടപടികളിൽ ഉൾപ്പെടുന്നു. പൊതുജന സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് ഫയർ ഫോഴ്സ് തുടർച്ചയായി പരിശോധനകൾ നടത്തുമെന്നും അറിയിച്ചു.
More Stories
കുവൈറ്റിൽ ചില പ്രദേശങ്ങളിൽ പവർ കട്ട് ഉണ്ടാകാനിടയുണ്ടെന്ന് മുന്നറിയിപ്പ് നൽകി വൈദ്യുതി, ജല മന്ത്രാലയം
ഇന്ത്യ – കുവൈറ്റ് 250 വർഷത്തെ സൗഹൃദത്തിൻറെ ഭാഗമായി ‘റിഹ്ല-എ-ദോസ്തി’ എക്സിബിഷനും സംവാദവും സംഘടിപ്പിച്ച് ഇന്ത്യൻ എംബസ്സി കുവൈറ്റ്
ചവച്ച് കഴിക്കുന്ന പുകയില രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കുവൈറ്റ് കസ്റ്റംസ് ; ഇന്ത്യൻ പ്രവാസി അറസ്റ്റിൽ