കുവൈറ്റ് സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 6300-ഓളം പ്രവാസികളെ ആഭ്യന്തര മന്ത്രാലയം രണ്ട് മാസത്തിനിടെ നാടുകടത്തിയാതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
2025 മെയ്, ജൂൺ മാസങ്ങളിലായാണ് ഇത്രയും പേരെ നാടുകടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡീപോർട്ടേഷൻ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നിയമലംഘകരായ പ്രവാസികളെ എത്രയും പെട്ടെന്ന് അവരുടെ നാടുകളിലേക്ക് തിരിച്ചയക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും കോടതി വിധികൾക്ക് വിധേയരായവരുമായ പ്രവാസികളെയാണ് നാടുകടത്തൽ കേന്ദ്രത്തിലേക്ക് അയക്കുന്നത്. രാജ്യത്തുടനീളം നടക്കുന്ന സുരക്ഷാ പരിശോധനകളിൽ പിടികൂടുന്ന അനധികൃത തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെയാണ് ഇത്തരത്തിൽ നാടുകടത്തുന്നത്.
നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നത് വരെ താൽക്കാലികമായി തടവിലാക്കപ്പെട്ടവരുടെ എല്ലാ ആവശ്യങ്ങളും മാനുഷിക പരിഗണനയും ഉറപ്പാക്കിയാണ് നടപടികൾ വേഗത്തിലാക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്