കുവൈറ്റ് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോട് (നബിദിനം) അനുബന്ധിച്ച് കുവൈറ്റിൽ 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധിയായിരിക്കുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വ്യാഴാഴ്ച പൊതു അവധിയും വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധികളുമായതിനാൽ രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഓഗസ്റ്റ് 30 ഞായറാഴ്ച മുതൽ സർക്കാർ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
നബിദിനം : കുവൈറ്റിൽ 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു





More Stories
കുവൈറ്റിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ മലയാളി യുവാവ് നിര്യാതനായി
രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിൽ ശസ്ത്രക്രിയകൾക്കും ചികിത്സാ ഇടപെടലുകൾക്കും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം
കുവൈറ്റിൽ വാഹനം ഓഫാക്കാതെ റോഡരികിൽ നിർത്തി ഗ്രോസറിയിൽ കയറിയ ഏഷ്യൻ പ്രവാസിയുടെ കാർ മോഷണം പോയി