സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്ന വ്യാജ തൊഴിൽ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് എയർവേയ്‌സ് . ശമ്പളം, ആനുകൂല്യങ്ങൾ, വിവിധ തസ്തികകളിലെ ജോലി ഒഴിവുകൾ എന്നിവയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെയാണ് മുന്നറിയിപ്പ് നൽകിയത് . ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും മാത്രമേ ജോലി പ്രഖ്യാപനങ്ങൾ പരസ്യപ്പെടുത്തുകയുള്ളൂ എന്ന് എയർലൈൻ വ്യക്തമാക്കി.

അനൗദ്യോഗിക ഉറവിടങ്ങളെയോ ലിങ്കുകളെയോ വിശ്വസിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി. കമ്പനിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതും തൊഴിലന്വേഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഈ തെറ്റായ പരസ്യങ്ങൾ പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു . കുവൈറ്റ് എയർവേയ്‌സിലെ ഏതൊരു തൊഴിൽ അവസരത്തിനും എല്ലാവരും ജാഗ്രത പാലിക്കണമെന്നും വിശ്വസനീയമായ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും കമ്പനി അഭ്യർത്ഥിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ