കുവൈറ്റ് സിറ്റി: പ്രവാസികളായ യുവതലമുറയ്ക്ക് ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ആധുനിക പുരോഗതിയും അടുത്തറിയാൻ അവസരമൊരുക്കുന്ന 88-ാമത് ‘Know India Programme’ ലേക്ക്’ (KIP) കുവൈറ്റിലെ ഇന്ത്യൻ എംബസി അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ (MEA) ആഭിമുഖ്യത്തിൽ നടത്തുന്ന ഈ മുൻനിര പരിപാടി, യുവ പ്രവാസികൾക്ക് തങ്ങളുടെ ജന്മനാടുമായുള്ള ബന്ധം ദൃഢമാക്കാനും രാജ്യത്തിൻ്റെ വികസന നേട്ടങ്ങളും നവീകരണങ്ങളും നേരിട്ട് മനസ്സിലാക്കാനുമുള്ള മികച്ചൊരു വേദിയാണ്.
24 നും 28 നും ഇടയിൽ പ്രായമുള്ള നോൺ-റെസിഡൻ്റ് ഇന്ത്യൻസ് (NRIs), പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (PIO), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുടമകൾ എന്നിവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 2026 ആഗസ്റ്റ് 16 മുതൽ ആഗസ്റ്റ് 29 വരെയാണ് ഈ പതിപ്പിൻ്റെ പ്രോഗ്രാം കാലയളവ് എന്ന് എംബസി പുറത്തുവിട്ട അറിയിപ്പിൽ വ്യക്തമാക്കുന്നു.
നിർദ്ദിഷ്ട ഓൺലൈൻ ലിങ്കിൽ നിന്നും അപേക്ഷാ ഫോമും മാർഗ്ഗനിർദ്ദേശങ്ങളും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം, ആവശ്യമായ രേഖകൾ സഹിതം edu.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 16 ആണ്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല