April 23, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കേരളൈറ്റ് എഞ്ചിനീയേഴ്‌സ് അസ്സോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

കേരളത്തിന് പുറത്തുള്ള വിവിധ കോളേജുകളിൽ പഠിച്ച മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ കേരളൈറ്റ് എഞ്ചിനീയേഴ്‌സ് അസോസിയേഷൻ (KEA) വിപുലമായ ഓണാഘോഷവും 2025-26 വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടത്തി.

2025 സെപ്റ്റംബർ 19-ന് അബ്ബാസിയയിലെ ആസ്പെയർ ഇന്റർനാഷണൽ സ്കൂൾ അങ്കണത്തിൽ രാവിലെ 10 മണിമുതൽ ‘അതിരുകളില്ലാതെ’ എന്ന ശീർഷകത്തിൽ നടത്തിയ പരിപാടി, സംഘടനയിലെ വനിതകൾ തിരിതെളിയിച്ച്‌ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് രഞ്ജി വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ക്രിസ്റ്റി തോമസ്, ട്രഷറർ ജിമ്മി ജോസ് അരിക്കാട്ട് എന്നിവർ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി വിജയലക്ഷ്മി ഗോവിന്ദ് ആശംസകളും ആർട്സ് സെക്രട്ടറി നീരജ് രാജശേഖരൻ നന്ദിയും രേഖപ്പെടുത്തി.
കെഇഎ യുടെ ക്ഷണപ്രകാരം അതിഥിയായി മീറ്റിംഗിൽ പങ്കെടുത്ത കുവൈറ്റ് എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) ജനറൽ കൺവീനർ ശ്രീ. ഗംഗാപ്രസാദ് കെഇഎയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ഹൃദയംഗമമായ അഭിനന്ദന പ്രസംഗം നടത്തി

തുടർന്ന് കേരളൈറ്റ് എഞ്ചിനീയേഴ്‌സ് അസ്സോസിയേഷൻ കുടുംബാങ്ങങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടേയും, മുതിർന്നവരുടെയും നൃത്തങ്ങളും, കുട്ടികൾ അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ മ്യൂസിക്കും, കേരളത്തിലെ വിവിധ പരമ്പരാഗത കലകളും ചടങ്ങിന്റെ പ്രധാന ആകർഷണങ്ങളായി.

സംഘടനയിലെ അംഗങ്ങളുടെ മക്കളിൽ 10, 12 ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടിയവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, അസോസിയേഷന്റെ പരിസ്ഥിതി ദിനാഘോഷങ്ങളുടെയും ഫിറ്റ്നസ് ചലഞ്ചിന്റെയും ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

നാനൂറിലധികം ആളുകൾ പങ്കെടുത്ത ഓണാഘോഷപരിപാടികൾ വൈകുന്നേരം നാല് മണിയോടെ സമാപിച്ചു.

error: Content is protected !!