കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഗാർഹിക ജോലി ചെയ്തുവരികയായിരുന്ന കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു . കൊല്ലം ശാസ്താംകോട്ട, മനക്കര, പണ്ടാരത്തിന്റെ വിളയിൽ രേവതി (34) ആണ് മരണപ്പെട്ടത്.
ഹൃദയാഘാതത്തെത്തുടർന്ന് കുവൈറ്റിലെ താമസസ്ഥലത്തുവെച്ചായിരുന്നു അന്ത്യം. അനിൽകുമാറാണ് ഭർത്താവ്. രണ്ട് പെൺമക്കളുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ കുവൈറ്റിലെ സാമൂഹിക പ്രവർത്തകരുടെയും ബന്ധപ്പെട്ട അധികൃതരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ശാസ്താംകോട്ടയിലെ വീട്ടുവളപ്പിൽ സംസ്കാരം പിന്നീട് നടക്കും.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ