നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാൻ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലെ വ്യോമപാത താൽക്കാലികമായി അടച്ചിരിക്കുകയാണ്.ജസീറ എയർവേസ് പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാകാൻ സാധ്യതയുള്ള ചില ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചു .

അതിനാൽ, എല്ലാ യാത്രക്കാരോടും ജസീറ എയർവേസ് വെബ്‌സൈറ്റിൽ അവരുടെ ഫ്ലൈറ്റുകൾ പരിശോധിക്കാനും ആവശ്യമെങ്കിൽ ഉപഭോക്തൃ സേവന ടീമിനെ 177 എന്ന നമ്പറിലോ +96522054944 (ഇൻ്റർനാഷണൽ) എന്ന നമ്പറിലോ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും വിളിച്ച് ഫ്ലൈറ്റ് ഷെഡ്യൂളുകൾ ഉറപ്പുവരുത്തണമെന്ന് ജസീറ എയർ വേസ് അറിയിച്ചു..
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ