കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി ജസീറ എയർവേയ്‌സ് പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനും യാത്രാ നടപടികൾ സുഗമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണങ്ങൾ.
നേരിട്ടുള്ള വിമാനങ്ങൾ (Direct Flights)
കുവൈറ്റിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 4 മണിക്കൂർ മുമ്പെങ്കിലും ജസീറ ‘പാർക്ക് ആൻഡ് ഫ്ലൈ’ (Park & Fly) കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. യാത്രക്കാർ നേരിട്ട് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5-ലേക്ക് (T5) പോകരുതെന്ന് എയർവേയ്‌സ് അറിയിച്ചു. പാർക്ക് ആൻഡ് ഫ്ലൈയിൽ റിപ്പോർട്ട് ചെയ്യുന്ന യാത്രക്കാരെ അവിടെനിന്ന് പ്രത്യേക ബസ് സർവീസുകൾ വഴി ചെക്ക്-ഇൻ നടപടികൾക്കായി ടെർമിനൽ 5-ലേക്ക് എത്തിക്കും.
ദമ്മാം വഴി പോകുന്നവർക്ക് (Via Dammam)
ദമ്മാം വഴി യാത്ര ചെയ്യുന്നവർ മിഷറഫ് ഹാൾ നമ്പർ 8-ൽ (Mishref Hall
ആണ് എത്തേണ്ടത്. ബസ് പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇവിടെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പായിരിക്കും മിഷറഫിൽ നിന്നും ദമ്മാമിലേക്കുള്ള ബസ് യാത്ര തിരിക്കുക.
പാർക്കിംഗ് നിയന്ത്രണങ്ങൾ
ജസീറ പാർക്ക് ആൻഡ് ഫ്ലൈ പരിസരത്തോ ടെർമിനൽ 5-ലോ യാത്രക്കാർക്ക് സ്വന്തം വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുമതി ഉണ്ടായിരിക്കില്ല. എന്നാൽ യാത്രക്കാരുടെ സൗകര്യാർത്ഥം പാർക്ക് ആൻഡ് ഫ്ലൈ കേന്ദ്രത്തിൽ വാലെ പാർക്കിംഗ് (Valet Parking) സേവനം ലഭ്യമായിരിക്കും.
യാത്രക്കാർ ഈ സമയക്രമങ്ങൾ കർശനമായി പാലിക്കണമെന്നും അല്ലാത്തപക്ഷം യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും ജസീറ എയർവേയ്‌സ് അധികൃതർ വ്യക്തമാക്കി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല