കുവൈറ്റ് സിറ്റി: ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും, പ്രവാസി എക്സലെൻസ് അവാർഡ്ദാനവും കേരള സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിലവിളക്ക് കൊളുത്തി ഉദ്‌ഘാടനം ചെയ്തു. നവംബർ 13 വ്യാഴാഴ്ച കുവൈറ്റ് സിറ്റിയിലെ കോസ്റ്റ ഡെൽസോൾ ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിന് കേരള സർക്കാർ – ലോക കേരള സഭ പ്രതിനിധിയും ഐഎസിസികെ പ്രസിഡൻ്റുമായ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥികളായി പ്രശസ്ത സംവിധായകൻ ബ്ലെസ്സി, ഐഎസിസികെ രക്ഷാധികാരിയും കുവൈറ്റ് സ്പെഷ്യൽ ഒളിമ്പിക് ഡയറക്ടറുമായ റിഹാബ് എം ബോറിസ്‌ലി എന്നിവർ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. ഐഎസിസികെ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സംഘടനാ പ്രവർത്തങ്ങൾ വിശദീകരിച്ചു.
വിവിധ മേഖലകളിലെ പ്രവർത്തന മികവിന് അഫ്സൽ ഖാൻ മേപ്പത്തൂർ, അബ്ദുൾ അസീസ് മാട്ടുവയൽ, ചെറുവത്തേരി മാണി പ്രമോദ്, ഡോ.എബ്രഹാം തോമസ്, മഹസർ എ റഹീം എന്നിവരെ പ്രവാസി എക്സലെൻസ് അവാർഡ് നൽകി ആദരിച്ചു. അവാർഡ് ജേതാക്കൾക്ക് മന്ത്രി എ കെ ശശീന്ദ്രൻ ഫലകവും സംവിധായൻ ബ്ലെസ്സി പ്രശംസാ പത്രവും കൈമാറി. അൽ ദോസ്തൂർ ലോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും, പ്രശസ്ത കുവൈറ്റി അഭിഭാഷകനുമായ ഡോ. തലാൽ താക്കി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡൻ്റ് ഡോ. സുസോവ്ന സുജിത്ത് നായർ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. അറബ് സാമൂഹിക സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന ശ്രീമതി സൗസൻ ( എച്ച് ഇ സുഡാനീസ് അംബാസഡറുടെ പത്നി),കുവൈറ്റി സാമൂഹിക പ്രവർത്തക ഹുവൈത അൽ ജീലാനി ഉൾപ്പടെയുള്ള വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള അതിഥികളും പരിപാടികളിൽ പങ്കെടുത്തു, പ്രിൻസ് കൊല്ലപ്പിള്ളിൽ , അരുൾ രാജ് കെ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി പ്രോഗ്രാം കൺവീനർ ഷൈജിത്ത്.കെ സ്വാഗതവും ഐഎസിസികെ ട്രഷറർ ബിജു സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി