May 18, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യൻ എംബസി ഓപൺ ഹൗസ് ജൂൺ 23ന്

Times of Kuwait-Cnxn.tv

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ അടുത്ത ഓപൺ ഹൗസ് ജൂൺ 23 ബുധനാഴ്ച വൈകീട്ട് 3.30ന് നടക്കും. ഓൺലൈൻ ഓപൺ ഹൗസിന്
അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. കേന്ദ്ര വിദേശകാര്യമന്ത്രിയുടെ കുവൈത്ത് സന്ദർശനവും ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ച ചെയ്യും.

     സൂം പ്ലാറ്റ്ഫോമിൽ  920 8479 1973 എന്ന ഐഡിയിൽ 558706 എന്ന പാസ്കോഡ് ഉപ
യോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്,പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ മെയിൽവിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.