ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസ്’ നാളെ നടക്കും. എംബസി ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 11 മണി മുതൽ 12 മണി വരെ ആയിരിക്കും ഓപ്പൺ ഹൗസ് നടക്കുക. അംബാസഡർ സിബി ജോർജ് മുഖ്യ അതിഥി ആയിരിക്കും.
കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച കുവൈറ്റിലുള്ള എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും.
ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ
പേര് ,സിവിൽ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പറും വിലാസവും ഇമെയിൽ വഴി
amboff.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക.





More Stories
ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ കുവൈറ്റ് : 1.98 ബില്യൺ ഡോളറിന്റെ അത്യാധുനിക യുഎസ് നിർമ്മിത ഡ്രോൺ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നു
കുവൈറ്റ് സമുദ്രത്തിൽ മാലിന്യം തള്ളി ; സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ പിടികൂടി കോസ്റ്റ് ഗാർഡും പരിസ്ഥിതി അതോറിറ്റിയും
കുവൈറ്റിൽ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; വ്യോമപ്രതിരോധ സംവിധാനം സജീവം, രാജ്യത്തുടനീളം സൈറണുകൾ മുഴങ്ങി