ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസ്’ നാളെ നടക്കും. ഫഹഹീൽ മെക്ക സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അനൗദ് കോംപ്ലക്സിൽ ഉള്ള ബി. എൽ. എസ് ഔട്സോഴ്സിങ് കേന്ദ്രത്തിൽ
രാവിലെ 11 മണി മുതൽ 12 മണി വരെ ആയിരിക്കും ഓപ്പൺ ഹൗസ് നടക്കുക. അംബാസഡർ സിബി ജോർജ് മുഖ്യ അതിഥി ആയിരിക്കും. നേരത്തെ മാസംതോറും നടത്തിവന്നിരുന്ന ‘ഓപ്പൺ ഹൗസ്’ ഇപ്പോൾ എല്ലാ ആഴ്ചയും ആണ് നടത്തുന്നത്. എംബസി ഓഡിറ്റോറിയവും പാസ്പോർട്ട് ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങളും ഇതിന് വേദിയാകും.
കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച് കുവൈറ്റ് എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും.
ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ
പേര് ,സിവിൽ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പറും വിലാസവും ഇമെയിൽ വഴി
amboff.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്