നിറങ്ങളുടെ ലോകത്ത് വിസ്മയം തീർക്കുന്ന കുവൈറ്റിലെ ആർട്ടിസ്റ്റുകളുടെ സംഘടനയായ ഇനാസ്ക് ഒഫീഷ്യൽ ലോഗോയുടെ പ്രകാശനം അബ്ബാസിയയിൽ വച്ച് മെയ് 29 ന് വൈകിട്ട് 6:45 ന് നടന്നു.
ലോഗോഡിസൈനിംഗ് നിർവ്വഹിച്ച ആർടിസ്റ്റ് അവിനാഷിനെ യോഗത്തിൽ അഭിനന്ദിച്ചു. സാൽമിയ ഇൻഡ്യൻ പബ്ളിക് സ്കൂളിലെ ഹെഡ് ഓഫ് ആർട്സ് ശ്രീമതി ജസ്നി ഷമീർ ലോഗോ പ്രകാശനം നടത്തി. ആർട്ടിസ്റ്റ് സുനിൽ കുളനട അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീകുമാർ വല്ലന സ്വാഗതവും, ഹരി ചെങ്ങന്നൂർ കൃതജ്ഞ്ഞതയും അറിയിച്ചു.
തദവസരത്തിൽ ആർട്ടിസ്റ്റ് മാരായ ശിവകുമാർ തിരുവല്ല ,ബിനു വടശ്ശേരിക്കര, ഉത്തമൻ കുമാരൻ, ഷാജി കോന്നി എന്നിവർ സന്നിഹിതരായിരുന്നു.
ഇനാസ്ക് – ഇൻ്റർനാഷണൽ ആർട്ടിസ്റ്റ് സ്പേയ്സ് ലോഗോ റിലീസ് ചെയ്തു





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല