കുവൈറ്റ് സിറ്റി: അംഗീകൃത ലൈസൻസില്ലാതെ നിയമവിരുദ്ധമായി യാത്രക്കാരെ കടത്തിയതിന് നാല് പ്രവാസികളെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പിടിയിലായവർ അറബ്, ഏഷ്യൻ പൗരന്മാരാണെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് വിഭാഗം നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. സ്വകാര്യ വാഹനങ്ങളിൽ പണം വാങ്ങി യാത്രക്കാരെ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു.
പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരം നിയമവിരുദ്ധ ടാക്സി സർവീസുകൾക്കെതിരെ കർശനമായ പരിശോധനകൾ തുടരുമെന്നും നിയമം ലംഘിക്കുന്നവരെ നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾക്ക് വിധേയമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യാത്രക്കാർ ഇത്തരം അനധികൃത വാഹനങ്ങളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായ യാത്രയ്ക്കായി ലൈസൻസുള്ള ടാക്സികളെ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





More Stories
കേരള അസോസിയേഷൻ കുവൈറ്റിന്റെ ‘കിക്ക് 2026’ ചാമ്പ്യന്മാരായി ഫോക് കണ്ണൂർ
കുവൈറ്റ് എയർവേയ്സ് യാത്രാ ടിക്കറ്റുകൾ ഇനി മുതൽ പലിശരഹിത തവണ വ്യവസ്ഥയിൽ ലഭ്യമാകും
ചരിത്ര നിമിഷം ; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് കുവൈറ്റിൻറെ ആദ്യത്തെ ഗോൾഡൻ റസിഡൻസി