ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : അൽ-സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ വർക്ക്‌സ് സംഘടിപ്പിച്ച 40 ടൺ അവശ്യ സഹായ വസ്തുക്കളും മൂന്ന് ആംബുലൻസുകളും വഹിച്ചുകൊണ്ട് ഗാസ മുനമ്പിലേക്കുള്ള 37-ാമത് കുവൈറ്റ് ദുരിതാശ്വാസ വിമാനം ഈജിപ്ഷ്യൻ നഗരമായ അൽ-അരിഷിലേക്ക് ഇന്ന് പുറപ്പെട്ടു.
കുവൈറ്റ് വിദേശകാര്യ മന്ത്രാലയവും ഈജിപ്ഷ്യൻ റെഡ് ക്രസന്റുമായി നേരിട്ട് ദുരിതാശ്വാസ സഹായം അയക്കുന്നതിന് ക്രമീകരണം ചെയ്തിട്ടുണ്ടെന്ന് അൽ-സലാം ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. നബീൽ അൽ-ഔൻ ‘കുന’യ്ക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല