കുവൈറ്റ് : ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിൻറെ പുതിയ ശാഖ ഹവല്ലിയിൽ തുറന്നു.ഹവല്ലിയിലെ നാലാമത്തെ ഷോറൂം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ക്യാപ്റ്റൻ സാദ് മുഹമ്മദ് അൽ ഹമദാഹ് ഉൽഘടനം നിർവഹിച്ചു .ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഗ്രൂപ്പ് ഡയറക്ടർ എം കെ അബൂബക്കർ,ഓപ്പറേഷൻ സ് ഡയറക്ടർ തഹ്സീർ അലി, സി ഇ ഒ മുഹമ്മദ് സുനീർ, സി ഒ ഒ റാഹിൽ ബാസ്സിം, ബി ഡി എം സാനിൻ വാസിം, ഡി ജി എം ഓപ്പറേഷൻസ് കുബേര റാവു മറ്റു മാനേജ്മെന്റ് പ്രതിനിധികൾ ചേർന്ന് ജനങ്ങൾക്കായി തുറന്ന് കൊടുത്തു .
ഗ്രാന്‍ഡ് ഹൈപ്പറിന്റെ 81ആമതും കുവൈറ്റിലെ 27ആമതും ശാഖയാണ് ഹവല്ലിയിലെ ബ്ലോക്ക് 7 ൽ മുത്തന്ന സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചത് . ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ ഓഫറുകളും ഒരുകിയിട്ടുണ്ട്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ