March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗ്രാൻഡ് ഹൈപ്പറിൻറെ പുതിയ ശാഖ ഖുറൈനിൽ പ്രവർത്തനമാരംഭിച്ചു

പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ പുതിയ ശാഖ ഖുറൈൻ ബ്ലോക്ക് 1 ഇൽ സ്ട്രീറ്റ് 10 ഇൽ BLOQ Q4 ബിൽഡിങ്ങിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഡ ഗംഭീരമായി നടന്ന ചടങ്ങിൽ നിരവധി സ്വദേശികളും വിദേശികളും പങ്കെടുത്തു . HE ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉത്ഘാടന കർമം നിർവഹിച്ചു .

ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ അൻവർ അമീൻ ചേലാട്ട് ജാസ്സിം മുഹമ്മദ് ഖമീസ് അൽ ശർറഹ്‌ക്ക് നൽകി ഫസ്റ്റ് സെയിൽ കർമ്മം നിർവ്വഹിച്ചു. പ്രസ്‌തുദ ചടങ്ങിൽ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി , ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, സാദ് മുഹമ്മദ് അൽ ഹാമദ , മുഹമ്മദ് അൽ മുതൈരി, മുഹമ്മദ് സുനീർ (സിഇഒ), തെഹ്‌സീർ അലി (ഡിആർഒ), മുഹമ്മദ് അസ്ലം (സിഒഒ) എന്നിവർക്ക് പുറമെ മറ്റ് മുതിർന്ന മാനേജ്‍മെന്റ്ടീം അംഗങ്ങളും ഉദ്‌ഘാടന വേളയിൽ സന്നിഹിതരായിരുന്നു.

ആധുനിക രീതിയിൽ അതിവിശാലമായ അന്തരീക്ഷത്തിൽ ലോകോത്തര നിലവാരമുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങൾ പച്ചക്കറികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ ശ്രേണി ഉപഭോക്താക്കൾക്ക് വിശാലമായ ഷോപ്പിംഗ് അനുഭവം ആകര്ഷണീയമാവും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

error: Content is protected !!