ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈറ്റിൽ പുതിയ ഔട്ട്ലറ്റ് ആരംഭിക്കുന്നു. വിപുലമായ സൗകര്യങ്ങളോടെ കുവൈത്ത് സിറ്റിയിലെ മാലിയയിൽ നാളെ ( മാർച്ച് 21ന്) ഔട്ട്ലറ്റ് പ്രവർത്തനം ആരംഭിക്കും. കുവൈറ്റിൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 32ാമത് ഔട്ട്ലറ്റാണിത്. വൈകീട്ട് 4.30ന് മാനേജ്മെന്റ് പ്രതിനിധികളും ഉന്നത വ്യക്തിത്വങ്ങളും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
14000 ചതുരശ്ര അടിയിൽ വിശാലമായ പുതിയ മൾട്ടി-ഫ്ലോർ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ സൂഖ് വതിയ ശാഖക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും വിലക്കിഴിവും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ലോകമെമ്പാടുമുള്ള പുതിയ പഴങ്ങൾ, പച്ചക്കറികൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈലുകൾ, പാദരക്ഷകൾ, മറ്റു ഉൽപന്നങ്ങൾ എന്നിവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
എല്ലാ വിഭാഗങ്ങളിലും മികച്ചതും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ ലഭ്യമാകുന്ന ഇവ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. വിശാലമായ സൗകര്യങ്ങൾ ഒരുക്കിയതിനാൽ ഉപഭോക്താക്കൾക്ക് മറ്റൊരിടത്തും ലഭിക്കാത്ത ഷോപ്പിങ് അനുഭവം ലഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ