കുവൈത്ത്: മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഗാന്ധിസ്മൃതി കുവൈത്തിന്റെ നേതൃത്വത്തിൽ ഫർവാനിയ മെഡക്സ് മെഡിക്കൽ സെന്റർ ഹാളിൽ വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് റൊമാൻസ് പെയ്റ്റോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി അംഗങ്ങളും കുടുംബങ്ങളും സന്നിഹിതരായിരുന്നു.

സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം ലോകത്തിന് പകർന്നേകിയ മഹാത്മാഗാന്ധിയുടെ ജീവിതം ഏവർക്കും മാതൃകാപരമാണെന്ന് യോഗത്തിൽ സംസാരിച്ചവർ ഓർമ്മിച്ചു.
കുട്ടികളിൽ ദേശസ്നേഹവും ധാർമ്മിക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിൽ ഇത്തരം പരിപാടികൾ ഏറെ പങ്കുവഹിക്കുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി മധു മാഹി ചടങ്ങിൽ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
വനിതാ ചെയർപേഴ്സന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനം നടന്നു.
പ്രാർത്ഥനപ്രജീഷ്, സൃഷ്ടി റാവു എന്നിവർ ഗാന്ധിജിയുടെ ജീവചരിത്രത്തെയും ദർശനങ്ങളെയും കുറിച്ച് സംസാരിച്ചു.
ഐവിൻ ജോബി, മിഖായിൽ ജോബി, റാഫേൽ ജോബി, ലിയോൺ ബേസിൽ, ഇമ്മാനുവൽ ബേസിൽ തുടങ്ങിയ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് (ഫാൻസി ഡ്രസ്സ്) വേദിയിലെത്തിയത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നിർവഹിച്ചു.
രക്ഷാധികാരി
റജി സെബാസ്റ്റ്യൻ, ഷിന്റോ ജോർജ്,
ആർട്സ് സെക്രട്ടറി
പോളി അഗസ്റ്റിൻ, ഷിജോ പൈലി,
ഉപദേശക സമിതി അംഗം ലാക് ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് തോമസ്, വിനയൻ അഴീക്കോട്, ഉദയൻ, മുരളി, വിനോദ് കുമാർ, സുനിൽകുമാർ എന്നിവരും വനിതാ വേദി അംഗങ്ങളായ ചിത്രലേഖ, ബിന്ദു എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ നന്ദി രേഖപ്പെടുത്തി.





More Stories
ഒഐസിസി കുവൈത്ത് മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം വിപുലമായി ആചരിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് – പൽപക് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.
ഇൻകാസ് കുവൈത്ത് ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു