അബ്ദുല്ല പോർട്ട് ടാങ്കുകളിലെ ജലശൃംഖലയിൽ 2024 ഒക്ടോബർ 17 വ്യാഴാഴ്ച രാത്രി 8:00 മുതൽ ഏകദേശം ആറു മണിക്കൂർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ , കിഴക്കൻ അഹമ്മദി, അൽ-ദാഹർ, വെസ്റ്റ് ഷുഐബ വ്യാവസായിക മേഖലകളിൽ ശുദ്ധജല വിതരണത്തിൽ തടസം നേരിട്ടേക്കാമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
ഈ കാലയളവിൽ ഉപഭോക്താക്കളുടെ സഹകരണത്തിന് മന്ത്രാലയം അഭിനന്ദനം അറിയിച്ചു. വെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ, 152 എന്ന നമ്പറിൽ യൂണിഫൈഡ് കോൾ സെൻ്ററുമായി ബന്ധപ്പെടാൻ മന്ത്രാലയം ഉപഭോക്താക്കളോട് നിർദ്ദേശിച്ചു .
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.