ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഫർവാനിയ ആശുപത്രിയിലെ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ആയ നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ജലീബ് അൽ ഷുവൈഖ് ആസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടത്തപ്പെടും. ഈ വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ക്രമീകരിച്ചിരിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽ കുവൈറ്റ് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഫർവാനിയ ആശുപത്രിയിലെയും, കുവൈറ്റ് ദാർ അൽ സഹ പോളിക്ലിനിക്കിലെയും ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകും.
ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗൈനകോളജി, ഒപ്തൽമോളോജി, ഇ. എൻ. റ്റി. എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ വിദഗ്ധ ഉപദേശം നൽകുന്നതും, രക്തസമ്മർദ്ദവും, രക്തത്തിലെ പഞ്ചസാരയുടെ അളവും സൗജന്യമായി പരിശോധിക്കുന്നതുമാണ്. ഐ പ്ലസ് ഒപ്റ്റിക്സിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും ഉണ്ടായിരിക്കുന്നതാണ്. സിറിൽ ബി. മാത്യു (പ്രസിഡന്റ്), സുമി ജോൺ (വൈസ് പ്രസിഡന്റ്), സുദേഷ് സുധാകർ (സെക്രട്ടറി), ഷിറിൻ വർഗീസ് (ജോയിന്റ് സെക്രട്ടറി), പ്രഭ രവീന്ദ്രൻ (ട്രഷറർ), ഷീജ തോമസ് (മാധ്യമ വിഭാഗം കോ-ഓർഡിനേറ്റർ), ട്രീസ എബ്രഹാം (കലാ, കായിക വിഭാഗം സെക്രട്ടറി) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിന്റെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മെഡിക്കൽ ക്യാമ്പ് കോ-ഓർഡിനേറ്റർസ് ആയി സൗമ്യ എബ്രഹാം, സിജുമോൻ തോമസ്, ബിന്ദു തങ്കച്ചൻ, ശ്രീ രേഖ സജേഷ്, നിബു പാപ്പച്ചൻ, നിതീഷ് നാരായണൻ, അബ്ദുൽ സത്താർ എന്നിവരും പ്രവർത്തിക്കുന്നു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ലുലു ഹൈപ്പർ മാർക്കറ്റ്, എ. റ്റി. സി. എന്നീ സ്ഥാപനങ്ങളുടെ പിന്തുണയിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ