March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഫോർത്ത് റിംഗ് റോഡ് ഭാഗികമായി അടച്ചിടും

കുവൈറ്റ് സിറ്റി: അറ്റകുറ്റപണികളുടെ ഭാഗമായി ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലേക്കുള്ള ഫോർത്ത് റിംഗ് റോഡ് ( ഹുസൈൻ ബിൻ അലി അൽ-റൂമി റോഡ് ) 45 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നാലാം റിംഗ് റോഡും എയർപോർട്ട് റോഡും (55) ചേരുന്ന മേൽപ്പാലം മുതൽ ഗസാലി റോഡ് (60) വരെയുള്ള ഭാഗത്താണ് അടച്ചിടുക.

2025 സെപ്റ്റംബർ 5 വെള്ളിയാഴ്ച പുലർച്ചെ മുതൽ അടച്ചിടൽ പ്രാബല്യത്തിൽ വരും. റോഡ് ഉപയോക്താക്കൾക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി ബദൽ റോഡുകൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശം നൽകി.

ബദൽ റോഡുകൾ:

  • ഗസാലി റോഡ്
  • ജമാൽ അബ്ദുൾ നാസർ റോഡ്
  • മൂന്നാം റിംഗ് റോഡ്
  • എയർപോർട്ട് റോഡ്
  • ജഹ്‌റ റോഡ്


യാത്രക്കാർ ഗതാഗത നിർദ്ദേശങ്ങൾ പാലിക്കണമെന്നും സഹകരിക്കണമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അഭ്യർത്ഥിച്ചു.

error: Content is protected !!