കുവൈറ്റിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള സാധുത കാലയളവ് കുവൈറ്റ് പൗരന്മാർക്ക് 15 വർഷവും പ്രവാസികൾക്ക് 5 വർഷവുമായി മന്ത്രലയം പുതുതായി നിശ്ചയിച്ചതാണ് . മറിച്ചു പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .
അടുത്തിടെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ, പ്രത്യേകിച്ച് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന വ്യാജ വാർത്ത ഇപ്രകാരമാണ് ” നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തിനുള്ളിൽ കാലഹരണപ്പെടുകയാണെങ്കിൽ, അഞ്ച് വർഷത്തെ സാധുത ലഭിക്കുന്നതിന് സമൽ ആപ്പ് വഴി ഇന്ന് തന്നെ അത് പുതുക്കുക. നാളെ മുതൽ, സാധുത നിങ്ങളുടെ റെസിഡൻസി സ്റ്റാറ്റസിനെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കും – അതിനാൽ ഇന്ന് തന്നെ നടപടിയെടുക്കുക. ” ഈ പ്രചാരണംവ്യാജമാണെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ