ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : റസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ അഡ്മിനിസ്‌ട്രേഷനിലെ ഉദ്യോഗസ്ഥർ ക്യാപിറ്റൽ, ഫർവാനിയ, അഹമ്മദി ഗവർണറേറ്റുകളിലായി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 139 പേരെ പിടികൂടി. കൂടാതെ ഖുറൈനിലെ മൂന്ന് വ്യാജ ഗാർഹിക തൊഴിലാളികളെ വാടകയ്‌ക്കെടുക്കുന്ന ഓഫീസുകളിൽ റെയ്ഡ് നടത്തുകയും ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 10 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജിലീബ് അൽ-ഷുയൂഖ്, ഫർവാനിയ, അൽ-ദജീജ്, അൽ-അർദിയ അൽ-ഹർഫിയ, അൽ-മുബാറക്കിയ എന്നിവിടങ്ങളിൽ നിന്ന് 75 നിയമലംഘകരെ പിടികൂടിയതായും ബാക്കിയുള്ളവരെ മറ്റ് പല സ്ഥലങ്ങളിൽനിന്നും പിടികൂടിയതായും അൽ-റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്