ഇന്ത്യയുടെ സാംസ്കാരികതയുടെ അംബാസിഡര്‍മാരാണ് പ്രവാസികളെന്നും പ്രവാസികളുടെ സംഭാവനകള്‍ക്ക് പ്രാധാന്യവും അംഗീകരിക്കുകയും ചെയ്യുന്ന നല്കുന്ന സര്‍ക്കാരാണ് ഇന്നുള്ളതെന്നും മംഗളൂരു പാര്‍ലമെന്റ് അംഗം ക്യാപ്റ്റന്‍ ബ്രിജേഷ് ചൗത പറഞ്ഞു. ഭാരതീയ പ്രവാസി പരിഷത് കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന റൈസിംഗ് ഇന്ത്യ എന്ന പേരില്‍ സംഘടിപ്പിച്ച സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയരുന്ന ഇന്ത്യയ്ക്ക് പ്രവാസികള്‍ക്ക് വലിയൊരു പങ്കുണ്ടെന്നും പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് സമയബന്ധിതമായ തീരുമാനങ്ങള്‍ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും ഉണ്ടാകുന്നു. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ഔദ്യോഗിക തടസ്സങ്ങള്‍ നീക്കി പ്രവാസികള്‍ക്കായി പ്രത്യേക ശ്രദ്ധയൂന്നികൊണ്ടുള്ള നയങ്ങള്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കിവരുന്നതായും എം.പി. സംവാദപരിപാടിയില്‍ വ്യക്തമാക്കി.
മംഗഫില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുവൈറ്റിലെ ബിസിനസ്, സാമൂഹ്യ രംഗത്തെ പ്രതിനിധികളും പങ്കെടുത്തു. സദസ്സില്‍ നിന്നും ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അദ്ദേഹം വിശമായി മറുപടി നല്കി. ഇന്ത്യയുടെ ഉയര്‍ച്ചയിലേക്കുള്ള യാത്രയില്‍ പ്രവാസികള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും ഓരോ പ്രവാസിയും ദ്യൗത്യബോധത്തോടെ മുന്നോട്ട് വരേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മംഗഫ് സണ്‍റൈസ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന റൈസിംഗ് ഇന്ത്യ പരിപാടി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗത ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ബിപിപി ഫാഹേല് ഏരിയ പ്രസഡന്റ് രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് സുധീര്‍ വി മേനോന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹരി ബാലരാമപുരം സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സംഘടനയുടെ വിവിധ ഏരിയകളില്‍ നിന്നുള്ള ഭാരവാഹികളും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്ത പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ കുല്‍ക്കര്‍ണി, ബിപിപി ഓഡിഷാ കണ്‍വീനര്‍ ബിശ്വരഞ്ജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാഹേല് ഏരിയ എക്സിക്യൂട്ടിവ് അംഗം വിനോദ് പണ്ടിര് നന്ദി പറഞ്ഞു.
More Stories
സാൽമിയ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണപ്പെട്ടു
ചെലവ് വർദ്ധന മൂലം 14 ലോളം അന്താരാഷ്ട്ര എയർലൈൻസ്സുകൾ കുവൈറ്റിൽ നിന്ന് പ്രവർത്തനം അവസാനിപ്പിച്ചു
I DAK-ന്റെ 5-ാം അന്താരാഷ്ട്ര ശാസ്ത്രീയ സിംപോസിയം വിജയകരമായി നടത്തി