കുവൈറ്റ് സിറ്റി: കുവൈത്തിലെ ജനപ്രിയ കാഷ്വൽ ഡൈനിംഗ് ശൃംഖലയായ ദുബൈ ദുബൈ കറക് മക്കാനിയുടെ പുതിയ ഔട്ട്ലെറ്റ് ദജീജിൽ പ്രവർത്തനം ആരംഭിച്ചു. ദജീജ് ലുലു ഹൈപ്പറിന് സമീപം ആരംഭിച്ച ഈ പുതിയ ശാഖ, കുവൈത്തിലെ 12-ാമത്തെയും ജി.സി.സി.യിലെ 15-ാമത്തെയും ബ്രാഞ്ചാണ്.
നവംബർ 27 വ്യാഴാഴ്ച ഔദ്യോഗികമായി തുറന്ന ഔട്ട്ലെറ്റിന് ഉപഭോക്താക്കളുടെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ ബ്രാഞ്ചിന്റെ ഏറ്റവും വലിയ സവിശേഷത മറ്റു ശാഖകളിൽ നിന്നും വ്യത്യസ്തമായി ഫാമിലി ഡൈനിങ് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നതാണ്.
ഇന്ത്യൻ, ചൈനീസ്, അറബിക്, മലബാർ സ്പെഷലുകൾ ഉൾപ്പെടുന്ന മെയിൻ കോഴ്‌സ് ഇനങ്ങൾ ഉൾപ്പെടെ നിലവിലെ എല്ലാ വിഭവങ്ങളും പുതിയ ഔട്ട്ലെറ്റിലും ലഭ്യമാണ്. മുഴുസമയവും പ്രവർത്തിക്കുന്ന ഇവിടെ, സ്വന്തമായി തയ്യാറാക്കുന്നതും ആരോഗ്യകരവുമായ മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്.
രുചികരമായ കറക് ചായക്ക് പുറമേ, ജ്യൂസ്, ഫലൂദ, ഫ്രൂട്ട് ബ്രിക്‌സ്, സാൻഡ്‌വിച്ച്, ബർഗർ, പാസ്ത, സാലഡ്, ഗ്രിൽ, കബാബ്, ചിക്കൻ ഷവായയുടെ (മാജിക് മസാല, മാജിക് ഡബിൾ സ്‌പൈസി, ചീസ്) വ്യത്യസ്ത വകഭേദങ്ങൾ, തലശ്ശേരി ദം ബിരിയാണി, ട്രൈൻ ബിരിയാണി തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 20 വർഷത്തിൽ കൂടുതൽ പരിചയസമ്പന്നരായ ഷെഫുകളാണ് ദുബൈ ദുബൈ കറക് മക്കാനിയുടെ കരുത്ത്. 2019-ൽ ഫർവാനിയ ലുലു എക്സ്പ്രസ് ബിൽഡിംഗിൽ എം.എ. യൂസഫലിയാണ് കുവൈത്തിലെ ആദ്യത്തെ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കളുടെ പൂർണ്ണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും വൈകാതെ കൂടുതൽ സ്ഥലങ്ങളിൽ പ്രവർത്തനം തുടങ്ങുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം. ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോലൈറ്റ്, ഹാമിൽട്ടൺ, ടീം എന്നീ ഇലക്ട്രോണിക് ബ്രാൻഡുകളും ഐ ബ്ലാക്ക് ലഗേജ്, കോജാത്തി, താര ടൂത്ത് ബ്രഷ്, വൈഗ ബാത്ത് സോപ്പ് എന്നീ സംരംഭങ്ങളും കുവൈത്തിലുണ്ട്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല