കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 90 ശതമാനമായി കുറയ്ക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് സാധിച്ചതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് അറിയിച്ചു. മയക്കുമരുന്ന് കടത്തുകാരുമായി മന്ത്രാലയം ഒരു “യഥാർത്ഥ യുദ്ധത്തിലാണ്” ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡിക്ഷൻ ട്രീറ്റ്‌മെന്റ് സെന്ററിലെ (പുതിയതായി നവീകരിച്ച) പത്താമത്തെ വാർഡിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കൂടുതൽ ശക്തമായ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി സൂചിപ്പിച്ചു. പുതിയ നിയമത്തിൽ മയക്കുമരുന്ന് കടത്തുകാർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് മാഫിയക്കെതിരെ കർശന നടപടികൾ തുടരുമെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് കൂട്ടിച്ചേർത്തു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്