പൊതുസേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിൻറെയും പൗരന്മാർക്കും വിദേശികൾക്കും പ്രക്രിയകൾ ലളിതമാക്കുന്നതിൻറെയും ഭാഗമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപ്പറേഷൻസ് സെക്ടറിന്റെ നേതൃത്വത്തിൽ, ഡ്രൈവിങ് ടെസ്റ്റ് അപ്പോയിന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സേവനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ പുതിയ സേവനം ജൂൺ 1, 2025 മുതൽ “സഹെൽ” മൊബൈൽ ആപ്പ് വഴി ലഭ്യമായിരിക്കും.
ജനറൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും ,മോട്ടോർസൈക്കിൾ ലൈസൻസ് ടെസ്റ്റ് എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് ഡ്രൈവിംഗ് ടെസ്റ്റ് ദിവസങ്ങൾ .
More Stories
കുവൈറ്റ് നാവിക സേന 2025 മെയ് 20,21 ചൊവ്വാഴ്ചയും ബുധനാഴ്ചയും കടലിൽ ഷൂട്ടിംഗ് പരിശീലനം നടത്തും
കുവൈറ്റ് ക്നാനായ വുമൺസ് ഫോറം ( KKWF) അബ്ബാസിയയിൽ വച്ച് മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ” അമോറാ 2025 ” സംഘടിപ്പിച്ചു .
ജൂൺ മുതൽ കുവൈറ്റിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി