Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് വയസ്സിന് മുകളിലുള്ളവരുടെ
കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഫെബ്രുവരിയിൽ നൽകും. ജനുവരി
അവസാനത്തോടെ ഇവർക്ക് നൽകാനുള്ള വാക്സിൻ കുവൈത്തിലെത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പരിശോധനകൾ പൂർത്തിയാക്കി ഫെബ്രുവരി ആദ്യവാരം മുതൽ വിതരണം നടത്തും. ഈ പ്രായവിഭാഗത്തിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അഞ്ച് വയസ്സിന് മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതിനെ തുടർന്നാണ് കുവൈത്തിലും രജിസ്ട്രേഷൻ ആരംഭിച്ചത്.
മുതിർന്നവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികൾക്ക് നൽകുക. ഇത് 90 ശതമാനം സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഫൈസർ ബയോൺടെകിന്റെ ക്ലിനിക്കൽ ട്രയൽസിൽ വ്യക്തമായെന്ന് കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്ക് പ്രകാരം അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള 427,000 കുട്ടികളാണ് കുവൈത്തിലുള്ളത്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്