August 2, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സന്ദർശക വിസ റസിഡൻസി വിസയാക്കി മാറ്റാം ; 150 ദിനാർ ഫീസ് ; കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രാബല്യത്തിൽ

കുവൈറ്റ് സിറ്റി: സന്ദർശന വിസകൾ (വിസിറ്റ് വിസ) സാധാരണ റസിഡൻസ് പെർമിറ്റുകളാക്കി മാറ്റുന്നതിന് 150 കുവൈത്തി ദിനാർ ഫീസ് ഏർപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ വരുത്തിയ പുതിയ ഭേദഗതി പ്രകാരമാണ് തീരുമാനം. 2025-ലെ 2249-ാം നമ്പർ മന്ത്രിതല തീരുമാനത്തിലെ വ്യവസ്ഥകൾ പരിഷ്കരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച 2026-ലെ 1091-ാം നമ്പർ ഉത്തരവിലാണ് പുതിയ ഫീസ് നിരക്ക് പ്രഖ്യാപിച്ചത്.

നിയമത്തിലെ ആർട്ടിക്കിൾ 39-ലെ ഒൻപതാം ഖണ്ഡികയിൽ പുതിയ ക്ലോസ് (4) കൂട്ടിച്ചേർത്താണ് ആർട്ടിക്കിൾ 16 പ്രകാരമുള്ള വിസ മാറ്റത്തിന് 150 ദിനാർ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. സർക്കാർ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗം’ പതിപ്പിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ പുതിയ ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നു.

അതേസമയം, ഗാർഹിക തൊഴിലാളികൾക്കും (ഡൊമസ്റ്റിക് വർക്കേഴ്സ്) സമാന വിഭാഗങ്ങളിൽ പെട്ടവർക്കും ഈ ഫീസിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് എക്സിക്യൂട്ടീവ് റെഗുലേഷനിലെ ആർട്ടിക്കിൾ 20 അനുസരിച്ചുള്ള നിലവിലുള്ള വ്യവസ്ഥകൾ തുടരും. തങ്ങളുടെ അധികാരപരിധിയിൽ പുതിയ ഭേദഗതി അടിയന്തരമായി നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

error: Content is protected !!