ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: രാജ്യത്തിൻ്റെ ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമായേക്കാവുന്ന വ്യാജവാർത്തകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ പ്രചരിപ്പിച്ചതിന് സ്വദേശി പൗരനെ കസ്റ്റഡിയിലെടുത്തു.
പ്രതിയെ ചോദ്യം ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു. “എക്സ്” സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റിലെ തൻ്റെ സ്വകാര്യ അക്കൗണ്ടിലൂടെ പൗരൻ ഒരു തീവ്രവാദ സംഘടനയെ പ്രോത്സാഹിപ്പിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ