ജനുവരി 31ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ടൂർണമെന്റ് ഫോക്ക് പ്രസിഡന്റ് ലിജീഷ് പറയത്ത് ഉൽഘാടനം ചെയ്തു.
അബ്ബാസിയ യൂണിറ്റ് കൺവീനർ പ്രജിത്ത് അദ്യക്ഷത വഹിച്ച ചടങ്ങിൽ, ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ, ട്രെഷറർ സൂരജ് കെ വി, അബ്ബാസിയ സോണൽ ഇൻചാർജ് ദിലീപ്, സെൻട്രൽ സോണൽ ഇൻചാർജ് എൽദോ ബാബു, ഫോക് വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, അബ്ബാസിയ യൂണിറ്റ് ട്രഷറർ ജോസഫ് മാത്യു, ബാലവേദി കൺവീനർ അവന്തിക മഹേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് പങ്കെടുക്കത്തക്ക രീതിയിൽ 12 വയസ്സിനു താഴെ പ്രായം ഉള്ളവർ 12 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങങ്ങളിലായി നടത്തിയ മത്സരത്തിൽ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 120 മത്സരാർത്ഥികൾ ആണ് പങ്കെടുത്തത്. കുവൈറ്റിലെ പ്രശസ്ത ചെസ്സ് ആർബിറ്റർമാരായ അനിത രാജേന്ദ്രൻ, ജേക്കബ് ഉമ്മൻ എന്നിവരുടെ നേതൃത്വത്തിൽ ആറ് ആർബിറ്റർമാർ ചേർന്ന് മത്സരം നിയന്ത്രിച്ചു.
12 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ സമ പാർക്കർ, ധ്രുവ് കിഷോർ, ഷ്രിഹാരണി അനന്ദകണ്ണൻ എന്നിവരും , 12 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മിഥിലേഷ് രഞ്ജിത്കുമാർ, മോഹനിഷ് ബാലമുരുഗൻ, സുധാൻഷു മുളുക എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കുള്ള ക്യാഷ് അവാർഡും, മെഡലും പ്രശസ്ത്രി പത്രവും കരസ്ഥമാക്കി. ഫോക്ക് അംഗങ്ങളിൽനിന്നും പങ്കെടുത്തവരിൽ മികച്ച പ്രകടനം കാഴ്ച വച്ച ദേവപ്രിയ ദീപക്, നിരഞ്ജന അനൂപ് എന്നിവർക്ക് പ്രത്യേക ഉപഹാരവും കൈമാറി.

അബ്ബാസിയ യൂണിറ്റ് സെക്രട്ടറി ഷാജി ഭാസ്കർ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ വിനോയ് വിത്സൻ നന്ദി പറഞ്ഞു








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്