പ്രവാസികൾക്ക് ബയോമെട്രിക് ഫിംഗർപ്രിന്റ്റ് സേവനങ്ങൾ ദിവസവും രാവിലെ 8:00 മുതൽ രാത്രി 8:00 വരെ നൽകുന്നത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച അറിയിച്ചു ,
നിയുക്ത കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് “മെറ്റാ” പോർട്ടൽ അല്ലെങ്കിൽ സർക്കാർ ആപ്ലിക്കേഷൻ ആയ “സഹേൽ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവാസികൾക്ക് ബയോമെട്രിക് വിരലടയാളം സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബർ 31ന് അവസാനിക്കും.
വിരലടയാള നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തവരുടെ എല്ലാ ബാങ്കിങ് ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തരമന്ത്രാലയം നേരത്തെ വ്യക്തമാക്കിയുന്നു. തുടക്കത്തില്‍ ഇലക്ട്രോണിക് പേമെന്റുകള്‍, പണം കൈമാറ്റം എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. തുടര്‍ന്ന് ബാങ്ക്, വിസ, മാസ്റ്റർ കാർഡുകൾ പിന്‍വലിക്കും. നിക്ഷേപവും മരവിപ്പിക്കും .കൂടുതൽ സങ്കീർണതകൾ ഒഴിവാക്കാനും രജിസ്ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാനും അധികൃതർ അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ