കുവൈറ്റിൽ ൽ നടന്ന 26 മത് അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ ഒമാൻ ടീമിനെ പരാജയപ്പെടുത്തി ബഹ്റൈൻ കുവൈറ്റിൽ തങ്ങളുടെ രണ്ടാം ഗൾഫ് കിരീടം ഉയർത്തി. ജാബിർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒമാൻ ടീമിനെ 2-1 എന്ന സ്കോറിൽ പരാജയപ്പെടുത്തി .

ഒമാൻ ആദ്യ പകുതിയിൽ ലീഡ് നേടിയിരുന്നു, അവരുടെ മൂന്നാം കിരീടത്തിലേക്ക് നീങ്ങുന്നതായി തോന്നിയെങ്കിലും പക്ഷേ ബഹ്‌റൈൻ ആവേശകരമായ ശൈലിയിൽ തിരിച്ചടിച്ചു. ഒമാൻ താരമായ അബ്ദുറഹ്‌മാൻ അൽ-മുശൈഫ്രി 17-ാം മിനിറ്റിൽ ഗോളിലൂടെ ലീഡ് നേടിയെങ്കിലും 78-ാം മിനിറ്റിൽ ബഹ്‌റൈൻ ടീമിലെ മുഹമ്മദ് മറ്ഹൂൻ പെനാൽറ്റി കിക്ക് വഴി സ്കോർ സമനിലയിലെത്തിച്ചു.
80 -ാം മിനിറ്റിൽ ഒമാൻ ഡിഫൻഡർ മുഹമ്മദ് അൽ-മുസ്‌ലിമിയുടെ സെല്ഫ് ഗോളിലൂടെയാണ് ബഹ്‌റൈൻ ടീം വിജയത്തിൽ എത്തിയത് .
മികച്ച ആതിഥേയരായ കുവൈറ്റ് ടീമിലെ സ്‌ട്രൈക്കർ മുഹമ്മദ് ദഹാൻ പ്ലെയർ ഓഫ് ദ ടൂർണമെൻ്റായി തിരഞ്ഞെടുക്കപ്പെട്ടു , അദ്ദേഹത്തിന് 10,000 ഡോളർ സമ്മാന തുകയായി ലഭിച്ചു ,
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ