Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി : കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ ആയുഷ് ഇൻഫർമ്മേഷൻ സെൽ ആരംഭിച്ചു. ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊട്ടേചയാണു ഓൺ ലൈൻ പ്ലാറ്റ്ഫോമിൽ ഉദ്ഘാടനം നിർവ്വഹിച്ചത്. കോവിഡ് മഹാമാരിയ്ക്കേതിരെ പോരാടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെയുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അദ്ധേഹം അഭിനന്ദിച്ചു. കുവൈത്തിൽ ആയുഷ് സെൽ പ്രവർത്തനം ആരംഭിക്കാൻ മുൻ കയ്യെടുത്ത ഇന്ത്യൻ എംബസിയേയും അദ്ധേഹം അഭിനന്ദിച്ചു. ഇന്ത്യൻ കൾചറൽ നെറ്റ് വർക്കിന്റെ ആഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര യോഗ ദിനത്തിൻറെ കർട്ടൻ റെയ്സറിന്റെ ഭാഗമായി യോഗ പ്രദർശനവും എംബസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ