May 5, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കഥാപ്രസംഗ കലയുടെ 100 വർഷങ്ങൾ ” കല കുവൈറ്റ് സെമിനാർ സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈറ്റ് ) സാൽമിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കഥാപ്രസംഗ കലയുടെ 100 വർഷങ്ങൾ ‘എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . മേഖല പ്രസിഡന്റ് രാജു ചാലിലിന്റെ അധ്യക്ഷതയിൽ സാൽമിയ കല സെന്ററിൽ നടന്ന പരിപാടി കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മങ്ങാട്ട് ഉത്‌ഘാടനം ചെയ്തു .കല കുവൈറ്റ് വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് , കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സെമിനാറിനോടനുബന്ധിച്ച് പ്രദർശിപ്പിച്ച കഥാപ്രസംഗകലയുടെ തുടക്കവും നാൾവഴികളും ഉൽപെടുത്തിയുള്ള ഷിജു കുട്ടി തെയ്യാറാക്കിയ ഡോക്യുമെന്ററിയും വി സാംബശിവന്റെ “ഇരുപതാം നൂറ്റാണ്ട്” എന്ന കഥയുടെ വീഡിയോ പ്രദർശനവും ശ്രദ്ധേയമായി.
കല കുവൈറ്റ് മുൻ ഭാരവാഹി ജെ സജി മോഡറേറ്റായ സെമിനാറിൽ ജോസഫ് നാനി , എം.പി.മുസഫർ, ദിലീപ് നടേരി ,സാന്തന മറിയം ചാക്കോ , ഹരിരാജ്‌ ,വിജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ബാലവേദി കുട്ടികൾ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെ ആരംഭിച്ച ചടങ്ങിന് സാൽമിയ മേഖല സെക്രട്ടറി അൻസാരി കടയ്ക്കൽ സ്വാഗതവും മേഖല എക്സിക്യുട്ടീവ് അംഗം ലിജോ അടുക്കോലിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വച്ച് ഉപരി പഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ബാലവേദി വേദി ഭാരവാഹികളായ അനന്തിക ദിലീപ് , അഞ്ജലി രാജ്, എയ്ഞ്ചലീനാ എന്നിവർക്ക് ബാലവേദി കുവൈറ്റിൻറെ ഉപഹാരം രക്ഷാധികാരി ഭാരവാഹികൾ ചേർന്ന് കൈമാറി.