ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക കുവൈറ്റ് വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് കുവൈറ്റ് മന്ത്രിസഭയിൽ വ്യവസായ വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യവസായ മുഹമ്മദ് ഒത്ത്മാൻ അൽ ഐബാനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യവസായ മുന്നേറ്റത്തിന് മന്ത്രി കൈകൊണ്ട് തീരുമാനത്തെ അംബാസിഡർ ശ്ലാഘിച്ചു. സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ കുവൈറ്റിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതി നടത്തിയ രാജ്യമായിരുന്നു ഇന്ത്യ.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ