കുവൈറ്റ് ബ്യൂറോ
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാർ മരുന്നുകൾ കൈവശം വെക്കരുതെന്ന് നിർദ്ദേശം. എംബസിയുടെ മാസാന്ത ഓപൺ ഹൗസിൽ അംബാസഡർ സിബി ജോർജ് ആണ് ഇക്കാര്യം നിർദ്ദേശിച്ചത്. ബാഗേജിൽ മെഡിസിൻ കണ്ടെത്തിയതിനെ തുടർന്ന് പ്രവാസികൾക്ക് വിവിധ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായി അംബാസഡർ പറഞ്ഞു. എല്ലാ മരുന്നുകളും കുവൈത്തിൽ ലഭ്യമാണ് എന്നിരിക്കെ നാട്ടിൽനിന്ന് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്