ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കനത്ത പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
നിലവിലെ കാലാവസ്ഥ കാരണം വാണിജ്യ വിമാനങ്ങൾ പുനഃക്രമീകരിക്കുമെന്നും പൊടിക്കാറ്റ് ശമിച്ചാൽ മാത്രമേ വിമാന ഗതാഗതം സാധാരണഗതിയിൽ പുനരാരംഭിക്കുകയുള്ളൂവെന്ന് കുവൈറ്റ് സിവിൽ ഏവിയേഷന്റെ എയർ നാവിഗേഷൻ സർവീസസ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാദ് അൽ ജുലുവി പറഞ്ഞു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ