May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അടൂരോണം നാളെ ഉച്ചക്ക് 1 മണി മുതൽ

Times of Kuwait – കുവൈറ്റ്  വാർത്തകൾ

കുവൈറ്റ് സിറ്റി: കുവൈത്തിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം.കുവൈറ്റ് ചാപ്റ്റർ ‘അടൂരോണം 2021’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. 2021 സെപ്തംബർ 17 വെള്ളിയാഴ്ച കുവൈറ്റ് സമയം ഉച്ചക്ക് ഒരു മണി മുതൽ Adoor Nri Forum Kuwait Chapter എന്ന FB പേജ്  വഴി ഈ വർഷത്തെ അടൂരോണം തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.

പരിപാടി ആദരണീയനായ ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യുന്നതും രാഷ്ട്രീയ,സാമൂഹിക,സാംസ്കാരിക നിരയിലെ പ്രമുഖർ ആശംസകൾ അർപ്പിക്കുന്നതുമായിരിക്കും.

പിന്നിണി ഗായകൻ നിഖിൽ രാജ്,ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 ഫെയിം ശാലിനി നിമേഷ്,കൈരളി ടി.വി യുവ ഫെയിം ഷെയ്ഖയും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നടനും,മിമിക്രി ആർട്ടിസ്റ്റുമായ റജി രാമപുരത്തിൻ്റെ വൺമാൻ ഷോ, തിരുവാതിര,ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.

കൂടാതെ ചിത്ര രചന മത്സരം,ഫോട്ടോ കോണ്ടസ്റ്റ് മത്സരം എന്നിവയിൽ വിജയികളാവർക്ക് സമ്മാനദാനം,കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ്,അവാർഡ് ദാനം തുടങ്ങിയവയുണ്ടാകും.