കുവൈറ്റ് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) ജഹ്റ ശാഖയിൽ ബുധനാഴ്ച (സെപ്റ്റംബർ 30) സന്ദർശകരെ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കും. ഒരു ദിവസത്തേക്ക് മാത്രമായിരിക്കും ഈ നിയന്ത്രണമെന്ന് പാസി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സന്ദർശകർക്കുണ്ടാകുന്ന താൽക്കാലിക ബുദ്ധിമുട്ടിൽ അതോറിറ്റി ഖേദം പ്രകടിപ്പിച്ചു. മറ്റ് ഭരണപരമായ സേവനങ്ങൾ ലഭ്യമാകില്ലെങ്കിലും, സിവിൽ ഐഡി കാർഡുകൾ വിതരണം ചെയ്യുന്ന ഓഫീസ് പതിവുപോലെ പ്രവർത്തിക്കുന്നതായിരിക്കും. അപേക്ഷകർക്ക് കാർഡുകൾ കൈപ്പറ്റുന്നതിന് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.





More Stories
എല്ലാ സർക്കാർ ഡിജിറ്റൽ സേവനങ്ങളും ആറു മാസത്തിനകം ‘സഹൽ’ ആപ്പിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി കുവൈറ്റ് ഭരണകൂടം
കാരുണ്യത്തിന്റെ രുചിയിൽ കെഎംസിസി ഗ്രാൻഡ് ബിരിയാണി ചലഞ്ച്
കുവൈറ്റ് ലഹരിവിരുദ്ധ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ 708 ഗ്രാം ലഹരിമരുന്നുമായി 9 പേർ പിടിയിൽ