ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ആം ആദ്മി പാർട്ടി സ്ഥാപകദിനവും ഇന്ത്യൻ ഭരണഘടനാ ദിനവും ആചരിച്ചു. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൺവീനർ വിജയൻ ഇന്നാസിയ അധ്യക്ഷത വഹിച്ചു. സാജു സ്റ്റീഫൻ ആമുഖപ്രഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ മുബാറക്ക് കാമ്പ്രത്ത് സ്വാഗതവും അനിൽ ആനാട് മുഖ്യ സന്ദേശം നൽകി.
ജനറൽ സെക്രട്ടറി എൽദോ എബ്രഹാം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങൾക്ക് പ്രകാശ് ചിറ്റേഴത്ത്, ലിൻസ് തോമസ്, സേവ്യർ ആളൂർ, സബീബ് മൊയ്തീൻ , ബിനു ഏലിയാസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ബെന്നി ജോസഫിന്റെ നേതൃത്വത്തിൽ ‘ഗാന സന്ധ്യ ‘ അരങ്ങേറി. ട്രഷറർ ഷിബു ജോൺ കൃതജ്ഞത രേഖപ്പെടുത്തി.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ