കുവൈറ്റ് സിറ്റി: എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ യുവാവ് കുവൈത്തിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഫർവാനിയയിലെ ഒരു റസ്റ്റാറന്റിൽ ജോലി ചെയ്തിരുന്ന ഉത്തിനാട്ടു കാവുംകര സ്വദേശി ബിൻഷാദ് (24) ആണ് വെള്ളിയാഴ്ച രാത്രി ഉറക്കത്തിനിടെ മരണപ്പെട്ടത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ബിൻഷാദിനെ ശനിയാഴ്ച രാവിലെ എഴുന്നേൽക്കാതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൂവാറ്റുപുഴ ഉത്തിനാട്ടു കാവുംകരയിലെ അസിയുടെയും ഹാജറയുടെയും മകനാണ് അന്തരിച്ച ബിൻഷാദ്. ഉസാമ, സൈബ എന്നിവർ സഹോദരങ്ങളാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്