Times of Kuwait
കുവൈറ്റ് സിറ്റി : യൂറോപ്പിൽ നിന്ന് കുവൈറ്റിൽ എത്തിയ 12 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.
എല്ലാ കേസുകളിലും സാനിറ്ററി ഐസൊലേഷൻ പ്രയോഗിച്ചിട്ടുണ്ടെന്നും എല്ലാ പ്രതിരോധ, ആരോഗ്യ നടപടികളും എല്ലാ എപ്പിഡെമിയോളജിക്കൽ അന്വേഷണ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. അൽ-സനദ് പത്രക്കുറിപ്പിൽ പറഞ്ഞു. കുവൈറ്റിലെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ ബാധകമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
എല്ലാവർക്കും സുരക്ഷിതത്വം ആശംസിച്ചുകൊണ്ട് ഏറ്റവും ഉയർന്ന തലത്തിലുള്ള സംരക്ഷണവും പ്രതിരോധവും ഉറപ്പാക്കുന്നതിന് നിലവിൽ യാത്ര മാറ്റിവെക്കേണ്ടതിന്റെ ആവശ്യകതയും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഡോ. അൽ-സനദ് ഊന്നിപ്പറഞ്ഞു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ