March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ(SMCA),കുവൈറ്റ്, “ഓണോത്സവം-2K25”

കുവൈറ്റ്: സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ(SMCA),കുവൈറ്റ്, അബ്ബാസിയ ഏരിയ സോൺ-04 സെപ്റ്റംബർ മാസം 19 -)o തിയതി സുലൈബിയ, മുബാരകിയ വില്ലയിൽ വച്ച് “ഓണോത്സവം-2K25” എന്ന പേരിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.

ആഘോഷങ്ങൾക്ക് സോണൽ കൺവീനർ ശ്രീ ജോസ് മത്തായി പൊക്കാളിപ്പടവിൽ നേതൃത്വം നൽകി. 700ഓളം അംഗങ്ങൾ പങ്കെടുത്ത വിപുലമായ ആഘോഷത്തിൽ മനോഹരമായ അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, അംഗങ്ങൾ അവതരിപ്പിച്ച കലാസന്ധ്യ, വടംവലി മത്സരം, ഓണക്കളികൾ, ഗാനമേള എന്നിവയ്ക്ക് പുറമേ അംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും നൽകി.

അബ്ബാസിയ വിശുദ്ധ ഡാനിയേൽ കമ്പോണി ഇടവക വികാരി ഫാദർ സോജൻ പോൾ, അസിസ്റ്റൻറ് വികാരി ഫാദർ അനൂപ് അബ്രാഹം, SMCA കേന്ദ്ര-ഏരിയ-സോണൽ ഭാരവാഹികൾ എന്നിവർ ആഘോഷത്തിൽ പങ്കടുത്തു അംഗങ്ങൾക്ക് ആശംസകൾ നേർന്നു

error: Content is protected !!