പുനർജ്ജനി കുവൈറ്റ് പ്രവാസി അസ്സോസിയേഷൻ ” ആരവം 2025 ” സംഘടിപ്പിച്ചു….
കുവൈറ്റ്: പുനർജ്ജനി കുവൈറ്റ് പ്രവാസി സംഘടന ഓണത്തെ വരവേറ്റ് കൊണ്ട് കുവൈറ്റിലെ ആദ്യ ഓണം മെഗാപ്രോഗ്രാമിന് തിരികൊളുത്തി, അബ്ബാസിയ സെന്‍ട്രല്‍ സ്കൂൾ വച്ചു സംഘടിപ്പിച്ച മെഗാപോഗ്രം വൻവിജയമായി മാറി… രാവിലെ 10 മണിമുതല്‍ പുനർജ്ജനി അംഗങ്ങളുടെ പ്രോഗ്രാമുകളൊടെ ഓണാഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു… പുനർജ്ജനി സംഘടനാ പ്രസിഡന്റ് ശ്രീ. സുല്‍ഫിക്കറിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ജനറല്‍ സെക്കട്ടറി ശ്രീമതി: പ്രസീത സ്വാഗതം ആശംസിച്ചു, യോഗത്തിന്റെ ഉല്‍ഘാടനം Dr. സുസോവന സുജിത്ത് നായര്‍ ( KCCC ) നിർവ്വഹിച്ചു, Dr. മറിയ ഉമ്മൻ, അസീം സൈത്ത് സുലൈമാൻ ( ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് ),ആബ്ബാസ് ( എ ആർ വൈ എക്സ്ചേഞ്ച് ), മുഹമദ് അലി ( മാംഗോ സൂപ്പർമാർക്കറ്റ് ), ഹർഷല്‍ ( മലബാർ ഗോള്‍ഡ് ),ബാബു ഫ്രാൻസീസ് ( നോർക്ക – ലോക കേരള സഭ പ്രതിനിധി ),അബ്ദുള്‍ നാസ്സർ ( പുനർജ്ജനി ഉപദേശക സമിതി അംഗം ), ദിവ്യ ( വൈസ് പ്രസിഡന്റ് ), സാജു ( പ്രോഗ്രാം ജനറല്‍ കൺവീനർ ), രതീഷ് വർക്കല ( മീഡിയ ), കുവൈറ്റിലെ സാമൂഹിക പ്രവർത്തകരായ ഫാത്തിമ ഷെറിദ,PM നായാര്‍, മനോജ് പരിമളം, പുനർജ്ജനി സംഘടനാ യുണിറ്റ് പ്രസിഡന്റുമാരയ ശ്രീ. ജസ്റ്റിൻ, ജലീല്‍, ബാബു എന്നിവർ ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു, ട്രഷറർ വി എ കരീം യോഗത്തിന് നന്ദി രേഖപ്പെടുത്തി…. കുവൈറ്റിലെ നാടൻപ്പാട്ട് സംഘം പൊലിക അവതരിപ്പിച്ച നാടൻപ്പാട്ടും നാട്ടുകലകളും പ്രോഗ്രാമിനു പുതുവർണ്ണങ്ങള്‍ സമ്മാനിച്ചു, സ്വസ്തിക ഡാൻസ് സ്കൂള്‍ ഒരുക്കിയ മോഹിനിയാട്ടവും, കുട്ടികളുടെ സെമി ക്ലാസിക്കല്‍ ഡാൻസും പ്രോഗ്രാമിന് അഴകേകി, നാട്ടിലേയും കുവൈറ്റിലെയും ഗായകരും, ഗായികമാരുമായ ജോബി, ഹൃത്വിക, ധനേഷ്,ആർച്ച ചേർന്ന് ഒരുക്കിയ സംഗീത വിരുന്ന് ഒരു വിസ്മയമായിമാറി
പുനർജ്ജനി കുവൈറ്റ് പ്രവാസി അസ്സോസിയേഷൻ ” ആരവം 2025 ” സംഘടിപ്പിച്ചു….








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്