March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നൃത്തസംഗീത വിരുന്നൊരുക്കി MMME കുവൈറ്റിന്റെ ജൽസ 2025.

കുവൈറ്റ്‌ സിറ്റി : കുവൈത്തിലെ വനിതാ സാംസ്‌കാരിക കൂട്ടായ്മയായ മലയാളി മംസ് മിഡിൽ ഈസ്റ്റ്‌ കുവൈറ്റ്‌ ചാപ്റ്റർ സംഘടിപ്പിച്ച എട്ടാം വാർഷിക മെഗാ പരിപാടി ജൽസ 2025 വിവിധ നൃത്ത സംഗീത പരിപാടികളോടെ അബ്ബാസിയ ആസ്പയർ സ്കൂളിൽ അരങ്ങേറി.

പ്രശസ്ത ഡൻസറും ബിഗ്‌ബോസ് വിന്നറും ആയ ദിൽഷ പ്രസന്നൻ മുഖ്യഅതിഥി ആയിരുന്ന പരിപാടിയിൽ പ്രസിഡന്റ്‌ അമ്പിളി രാഗേഷ് അധ്യക്ഷത വഹിച്ചു. മുഖ്യഅതിഥിയും പ്രധാന സ്പോൺസർമാരും MMME കോർ കമ്മിറ്റി അംഗങ്ങളും ചേർന്നു ഭദ്രദീപം തെളിച്ചു കൊണ്ട് ആഘോഷ പരിപാടികൾക്ക് തിരികൊളുത്തി.

MMME കുവൈറ്റിന്റെ അംഗങ്ങളും കുവൈറ്റിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ കലാകാരന്മാരും ഒപ്പം ദിൽഷ പ്രസന്നനും ചേർന്നവതരിപ്പിച്ച നൃത്ത പരിപാടികൾ ജൽസ 2025നെ വ്യത്യസ്തമാക്കി. പുണ്യ പ്രദീപും താമരശ്ശേരി ചുരം ബാന്റും ചേർന്നവതരിപ്പിച്ച മ്യൂസിക്കൽ ഷോയും ജൽസ 2025 മാറ്റ് കൂട്ടി.

പ്രധാന സ്പോൺസർ അഹ്മദ് അൽ മഗ്‌രിബിയുടെ പുതിയ ലേഡീസ് പെർഫ്യൂം “നിസ്വാ” ലോഞ്ചിങ്ങ് ദിൽഷ പ്രസന്നനും അഹ്‌മദ്‌ അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, മകൾ ഹലാ മൻസൂർ എന്നിവർ ചേർന്ന് നിർവഹിച്ചു.

ഡേഫ്രഷ് സി.ഇ.ഒ ദിലീപ്, ജോയ് ആലുക്കാസ് റീജണൽ മാനേജർ ഷിബിൻ ദാസ്, ഈസ്റ്റേൺ ബിസിനെസ്സ് ഡെവലപ്പ്മെന്റ് മാനേജർ നസീം, അൽ മുല്ല സെയിൽസ് മാനേജർ ഫിലിപ്പ് ജോൺ, സുപ്രിം ട്രാവൽ & കാർഗോ വൈസ് ചെയർമാൻ മുഹമ്മദ്‌ ഷഫീഖ്, ഫേവ്റേറ്റ്-ഹോം അസിസ്റ്റന്റ് മാനേജർ നൂർജഹാൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

സുവനീർ കൺവീനർ ആര്യ മണി കണ്ഠൻ പ്രധാന സ്പോൺസർ അഹ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരിക്ക് നൽകി സുവനീർ പ്രകാശനം ചെയ്തു. പ്രോഗ്രാം ജനറൽ കൺവീനർ ശില്പ മോഹൻ സ്വാഗതവും കോർഡിനേറ്റർ പൂജ ഹണി നന്ദിയും പറഞ്ഞു വൈസ് പ്രസിഡന്റ്‌ അമീറ ഹവാസ്, സെക്രട്ടറി ആര്യ മണി കണ്ഠൻ ട്രഷറർ സഫിയ സിദ്ദിഖ് പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ആയ രൂപ വിജേഷ്, ധന്യ , ചിന്നു, സബിത തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!